വേനല്‍ മഴയെത്തുന്നു, ഈ ജില്ലകളില്‍

വേനല്‍ മഴയെത്തുന്നു, ഈ ജില്ലകളില്‍
Mar 21, 2024 12:06 PM | By Editor

ഹൈലൈറ്റ്:

ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

ഒന്‍പത് ജില്ലകളില്‍ വേനല്‍ മഴയെത്തും

അഞ്ച് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയില്ല

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ആശ്വാസ മഴയെത്തുന്നു. ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് വേനല്‍മഴയെത്തും. കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം, ഒന്‍പത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാധ്യത. അതേസമയം, ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (21 മാര്‍ച്ച്) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

എന്നാല്‍, പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാന്‍ ഈ വേനല്‍ മഴയ്ക്കാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.


Summer rains are coming in these districts

Related Stories
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

Mar 27, 2024 11:46 AM

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന്...

Read More >>
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

Mar 27, 2024 11:42 AM

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്...

Read More >>
അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

Mar 27, 2024 11:32 AM

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി...

Read More >>
കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March 2024)

Mar 21, 2024 01:36 PM

കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March 2024)

കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March...

Read More >>
Top Stories